Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Argument During

Alappuzha

​പ്രവേ​ശ​നോ​ത്സ​വ​ത്തി​നി​ടെ ത​ർ​ക്കം; എ​സ്എ​ഫ്ഐ നേ​താ​വി​നെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി

ഹ​രി​പ്പാ​ട്: ഗ​വ. യു​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ പ​രി​സ​ര​ത്ത് പോ​ലീ​സും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ത​ർ​ക്ക​വു​മു​ണ്ടാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ കാ​ർ​ത്തി​ക​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ആ​ഷി​ക്കി​നെ (24) ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ ശേ​ഷം വി​ട്ട​യ​ച്ചു. വി​ദ്യാ​ല​യ​ത്തി​ൽ മി​ഠാ​യി വി​ത​ര​ണം ന​ട​ത്താ​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ന​ട​പ​ടി​യി​ൽ ക​ലാ​ശി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്ര​വേ​ശ​ന ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​യി​രു​ന്നു സം​ഭ​വം. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​യി​രു​ന്നു വി​ദ്യാ​ല​യ​ത്തി​ലെ പ്ര​വേ​ശ​ന ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ക​ൻ. പു​തി​യ​താ​യി എ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി വി​ത​ര​ണം ചെ​യ്യാ​നാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​യേ​ന്തി സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ, കൊ​ടി​യേ​ന്തി സ്കൂ​ളി​നു​ള്ളി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ആ​ഷി​ക്കി​നെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.


പി​ന്നീ​ട് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് മ​ന്ത്രി മ​ട​ങ്ങി​യ​തി​നുശേ​ഷം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും സ്കൂ​ൾ ഗേ​റ്റി​ന് മു​ന്നി​ൽ കൊ​ടി ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി വി​ത​ര​ണം ന​ട​ത്തി.

Latest News

Corehub Up